കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഡിഎംഒ ഓഫീസ് അടിച്ചുതകര്‍ത്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് ജൂണ്‍ 16 തിങ്കളാഴ്ച ഡി എം ഒ ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൈയേറിയത്.

ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദിവസക്കൂലിക്ക് നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറുപതോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പി എസ് സി ലിസ്റും എംപ്ലോയ്മെന്റ് ലിസ്റും നിലവിലിരിക്കെ അത് പരിഗണിക്കാതെ നിയമനം നടത്തുന്നത് ലിസ്റിലില്ലാത്തവരെ തിരുകി കയറ്റാന്‍ വേണ്ടിയാണെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഓഫീസ് അടിച്ചുതകര്‍ത്തതിനിടയില്‍ ചില ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡി എം ഒ ഡി. വിമല്‍രാജ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X