ഫാക്ട് : ജൂലായ് 18ന് തീവണ്ടി തടയും
കൊച്ചി: ഫാക്ടിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് ജൂലായ് 18 വ്യാഴാഴ്ച തീവണ്ടിതടയല്‍ സമരം. സേവ് ഫാക്ട് കര്‍മ്മസമിതിയാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
മൂന്ന് ഓഫീസേഴ്സ് അസോസിയേഷനും വിവിധ ട്രേഡ് യൂണിയനുകളും ഉള്‍പ്പെട്ടതാണ് സേവ് ഫാക്ട് കര്‍മ്മസമിതി. എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെയുള്ള തീവണ്ടിപ്പാതയായിരിക്കും ഉപരോധിക്കുകയെന്ന് സമിതി നേതാവ് എം.എസ്. ശിവശങ്കരന്‍ ജൂലായ് 16 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30,000 ല്‍ അധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം, എടപ്പള്ളി, ആലുവ, കളമശേറി എന്നീ നാലവ് റെയില്‍വേ സ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഉപരോധസമരം.












Click it and Unblock the Notifications