ഫാക്ടിനെ സ്വകാര്യവല്ക്കരിക്കും: കേന്ദ്രമന്ത്രി
ദില്ലി: ഫാക്ടിനെ സ്വകാര്യവല്ക്കരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂറി ലോക്സഭയില്‍ വ്യക്തമാക്കി. ഫാക്ടിന്റെ സ്വകാര്യവല്ക്കരണം സംബന്ധിച്ച് കെ. മുരളീധരന്‍ എംപി ജൂലായ് 16 ചൊവാഴ്ച ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഫാക്ടില്‍ സ്വകാര്യനിക്ഷേപത്തിന് സൗകര്യം അനുവദിക്കും. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്നും അരുണ്‍ ഷൂറി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം ലോക്സഭയില്‍ ബഹളം വച്ചു.
ഒടുവില്‍ ഫാക്ടിന്റെ സ്വകാര്യവല്ക്കരണം സംബന്ധിച്ച് നോട്ടീസ് നല്കിയാല്‍ ചര്‍ച്ചയാകാമെന്ന് ലോക്സഭാസ്പീക്കര്‍ സമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് കേരളത്തിലെ എംപിമാര്‍ അവരവരുടെ സീറ്റുകളിലേക്ക് മടങ്ങിയത്.












Click it and Unblock the Notifications