എല്ലാ ജില്ലയിലും കുടുംബ കോടതി സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൂടി കുടുംബ കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ഏഴ് ജില്ലകളില്‍ മാത്രമേ ഇപ്പോള്‍ കുടുംബ കോടതിയുള്ളൂ. മറ്റ് ജില്ലകളില്‍ കൂടി കുടുംബ കോടതി സ്ഥാപിക്കുന്നതിന്റെ അമ്പത് ശതമാനം ചെലവ് വഹിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ജൂലായ് 16 ചൊവാഴ്ച മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കോടതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിറ്റിംഗ് നടത്തും. കുടുംബ കോടതികളുടെ വിധികള്‍ നടപ്പിലാക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കും.
കൗണ്‍സിംലിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതും പൊലീസിന്റെ മാതൃകയില്‍ സന്നദ്ധ സംഘടനകള്‍ ഹെല്‍പ്പ് ലൈനുകള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications