എഡിബിയുമായി കെഎസ്ഇബിയ്ക്ക് കരാറില്ല
തിരുവനന്തപുരം: എഡിബിയുമായി വൈദ്യത ബോര്‍ഡ് കരാറിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന് വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയെ അറിയിച്ചു.
കരാര്‍ ഒപ്പിടണമെന്ന നിര്‍ദേശവും പരിഗണനയിലില്ല. പുതിയ പരിഷ്കരണങ്ങള്‍ വേണമെന്ന് എഡിബി വൈദ്യുത ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല.
കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വൈദ്യുതി മീറ്റര്‍ വാടക പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. മീറ്ററിന് വാടക ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് ഹൈക്കോടതി അംഗീകാരമുണ്ട്.












Click it and Unblock the Notifications