Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയ്ക്കെതിരെ അഴിമതിയാരോപണം

തിരുവനന്തപുരം: എറണാകുളത്ത് കവിതാതീയറ്റര്‍ നില്ക്കുന്ന സ്ഥലം വാങ്ങിയതില്‍ നികുതിവെട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന റവന്യൂ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. കെ.എം. മാണിയുടെ മരുമകന്‍ സേവ്യര്‍ മാത്യുവും മറ്റ് അഞ്ച് ബന്ധുക്കളും ചേര്‍ന്നാണ് കവിതാതീയറ്റര്‍ നില്ക്കുന്ന 88 സെന്റ് സ്ഥലം വാങ്ങിയത്.

ഏകദേശം 30 കോടിയിലധികം വിലവരുന്ന ഈ സ്ഥലത്തിന് ആധാരത്തില്‍ ഒരു ലക്ഷം രൂപ മാത്രമാണ് വില കാണിച്ചിരിക്കുന്നത്. ഈ ഇടപാടില്‍ സ്റാമ്പ് ഡ്യൂട്ടിവെട്ടിപ്പും രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പും വഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായി.- പി.സി. ജോര്‍ജ്ജ് പറഞ്ഞു. ഇത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

തന്റെ ആരോപണം തെളിയിക്കുന്ന രേഖകള്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും മറ്റും നല്കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ്ജ് അറിയിച്ചു.

മൂവാറ്റുപുഴയ്ക്കടുത്ത് മാണിയുടെ ബന്ധുക്കള്‍ സ്ഥലം വാങ്ങിയതിലും മൂന്നാറിലെ നിയമക്കുരുക്കില്‍പെട്ട ഭൂമി വാങ്ങിയതിലും മാണി അഴിമതിയ്ക്ക് കൂട്ടുനിന്നിട്ടുണ്ടെന്നും പി.സി. ജോര്‍ജ്ജ് ആരോപിച്ചു.

എന്നാല്‍ ആരോപണം പിന്നീട് മന്ത്രി കെ.എം. മാണി നിഷേധിച്ചു. ഇടതുമുന്നണി ഭരണകാലത്താണ് തന്റെ ബന്ധുക്കള്‍ എറണാകുളത്ത് സ്ഥലം വാങ്ങിയത്. ഇതു സംബന്ധിച്ച് ഒരു കേസ് കോടതിയില്‍ നടക്കുകയാണ്. പണ്ട് കേരളാകോണ്‍ഗ്രസി(എം)ന്റെ യുവജനവിഭാഗത്തില്‍ നിന്ന് വഴക്കാളിയായ പി.സി. ജോര്‍ജ്ജിനെ താന്‍ പുറത്താക്കിയതിന് അദ്ദേഹം പകരം വീട്ടാനിറങ്ങിയിരിക്കുകയാണെന്നും മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+