Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: 13 പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളായ മണിച്ചന്‍, കൊച്ചനിയന്‍, ഹയറുന്നീസ തുടങ്ങി 13 പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്.

മറ്റു പ്രതികള്‍ക്ക് രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. മണിച്ചന്റെ പക്കല്‍ നിന്നും 30.5 ലക്ഷം രൂപ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. ചന്ദ്രശേഖരന്‍ നാടാരാണ് ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

26 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഒന്‍പത് പേരെ തെളിവില്ലാത്തതുകൊണ്ടും മറ്റുമായി വെറുതെ വിട്ടിരുന്നു.

കുറ്റക്കാരനായി കണ്ടെത്തിയ പ്രതികള്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിധി തയ്യാറാക്കിയത്. കുറ്റം തെളിയിക്കപ്പെട്ട പ്രധാന പ്രതികള്‍ വ്യാഴാഴ്ച കോടതിയോട് ദയ ആവശ്യപ്പെട്ടിരുന്നു.

2000 ഒക്ടോബര്‍ മാസത്തില്‍ നടന്ന മദ്യദുരന്തത്തില്‍ 31 പേരാണ് മരിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+