അച്യുതന്‍ പീഡിപ്പിച്ചു: റാണി വിജയന്‍
പാലക്കാട്: ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതന്‍ തന്നെ പീഡിപ്പിച്ചു എന്ന വാദത്തില്‍ താന്‍ ഉറച്ചു നില്ക്കുന്നതായി റാണി വിജയന്‍. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് റാണി വിജയന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിച്ച യാതനകള്‍ക്കും അപമാനത്തിനും നീതി ലഭിക്കും വരെ മുന്നോട്ടുപോവും. അച്യുതന്‍ മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡിഐജി നടത്തിയ അന്വേഷണത്തില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതാണ്.
ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ തന്നെ സഹായിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാക്ക് നല്കിയിട്ടുണ്ട്. - റാണി വിജയന്‍ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന് ഞാന്‍ ഒരു പരാതി മാത്രമേ നല്കിയിട്ടുള്ളൂ. രണ്ടാമത്തെ പരാതി എങ്ങിനെ കമ്മീഷന് മുന്നിലെത്തിയെന്ന് പരിശോധിക്കണം. - റാണി വിജയന്‍ പറഞ്ഞു.
നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി റാണി വിജയനില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ അംഗം ടി.കെ. വിത്സണ്‍ പങ്കെടുത്തു. കേസിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ആവശ്യമെങ്കില്‍ വക്കീലിനെ നിയോഗിക്കാനും കേസ് സപ്തംബര്‍ 18ലേക്ക് മാറ്റി.












Click it and Unblock the Notifications