Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ശങ്കരന്റെ സഞ്ചാരം സ്വകാര്യ ലക്ഷ്വറി കാറില്‍

കോഴിക്കോട്: ആരോഗ്യമന്ത്രി പി. ശങ്കരന്‍ കോഴിക്കോട്ടെത്തുമ്പോഴൊന്നും സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാറില്ല. പകരം അദ്ദേഹം ഉപയോഗിക്കുന്നത് നഗരത്തിലെ ഒരു വ്യവസായ പ്രമുഖന്റെ ലക്ഷ്വറി കാര്‍.

സര്‍ക്കാര്‍ കാര്‍ കേടായതു കൊണ്ടാണന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ കോഴിക്കോട് ടൂറിസം വകുപ്പിന്റെ കൈയില്‍ മന്ത്രിമാര്‍ക്ക് ഉപയോഗിക്കാനായുള്ള രണ്ട് അംബാസിഡര്‍ കാറുകള്‍ക്കും കോണ്ടസ കാറിനും അടുത്ത കാലത്തൊന്നും യാതൊരു കേടും ഉണ്ടായിട്ടില്ലെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. അടുത്ത കാലത്തൊന്നും മന്ത്രി ശങ്കരന്‍ കാര്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നും ടൂറിസം വകുപ്പ് പറയുന്നു.

വൃക്ക വ്യാപാരം നടക്കുന്നുവെന്ന് ആരോപണമുയര്‍ന്ന കോഴിക്കോട്ടെ ഒരു പ്രധാന സ്വകാര്യആശുപത്രിയുടെ ഉടമയുടെ ഓപല്‍ ആസ്ട്ര കാറിലാണ് നഗരത്തിലെത്തുമ്പോഴൊക്കെ മന്ത്രിയുടെ സഞ്ചാരം. ആശുപത്രി ഉടമയുമായി മന്ത്രിക്കുള്ള ബന്ധമാണിത് വ്യക്തമാക്കുന്നതെന്ന് സി പി ഐ (എം എല്‍) റെഡ്ഫ്ലാഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഔദ്യോഗികവും അനൗദ്യോഗികവുമായ ചടങ്ങുകള്‍ക്കെല്ലാം മന്ത്രി ഈ കാറിലാണെത്തുന്നത്.

വാഹനത്തിന്റെ യഥാര്‍ഥ നമ്പര്‍ മറച്ച് കേരള സ്റേറ്റ് 14 എന്ന ബോര്‍ഡ് കാറില്‍ പിടിപ്പിച്ച് ഔദ്യോഗിക വാഹനമെന്ന മട്ടിലാണ് കാര്‍ ഉപയോഗിക്കുന്നത്. ദേശീയ പതാക പാറിക്കാനുള്ള ദണ്ഡുമുണ്ട്. മുകളില്‍ ചുവപ്പ് വെളിച്ചവും. എന്നാല്‍ കാറിന് പിന്നിലെ ഡോക്ടര്‍ എന്ന സ്റിക്കര്‍ മാറ്റിയിട്ടില്ല.

ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ മന്ത്രിമാര്‍ സ്വകാര്യ കാര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും മന്ത്രി സ്ഥിരമായി ഒരു സ്വകാര്യകാര്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+