കടല്‍ മണലിന്റെ സാധ്യത പഠിക്കും
തിരുവനന്തപുരം: പുഴ മണലിന്റെ ദൗര്‍ലഭ്യം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടല്‍ മണല്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത വ്യവസായ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് റവന്യു മന്ത്രി കെ. എം. മാണി നിയമസഭയെ അറിയിച്ചു.
ആര്‍. ബാലകൃഷ്ണപിള്ള (കേരള കോണ്‍ഗ്രസ്-ബി)യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അമിതമായ മണല്‍വാരല്‍ തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിബന്ധനകള്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് പുഴ മണല്‍ ആവശ്യത്തിന് കിട്ടാതെ വരുന്നത്. പുഴ മണലിന് പകരം ശരിയായി സംസ്കരിച്ച കടല്‍ മണല്‍ നിര്‍മാണ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സാധാരണ സാങ്കേതികവിദ്യ മതിയാവും.
വികസിത രാജ്യങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടല്‍ മണല്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications