കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണ സുപ്രിം കോടതി ജഡ്ജിയാകും

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകും.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂലായ് അവസാനത്തോടെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

2001 സപ്തംബറിലാണ് ശ്രീകൃഷ്ണ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിതനായത്. അതിന് മുമ്പ് മുംബൈ ഹൈക്കോടതി ചീഫ് ജസ്റിസായിരുന്നു. 1900ലാണ് അദ്ദേഹം ജഡ്ജിയാവുന്നത്.

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം നടന്ന മുംബൈ കലാപത്തെ കുറിച്ച് ജസ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയനാക്കിയത്. കലാപത്തിന് പിന്നില്‍ ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെയും ആര്‍ എസ് എസിന്റെയും കൈകളുണ്ടെന്ന് കണ്ടെത്തിയ ശ്രീകൃഷ്ണയുടെ റിപ്പോര്‍ട്ട് ഏറെ വിവാദമുയര്‍ത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളൊന്നും സ്വീകരിക്കാന്‍ മഹാരാഷ്ട്രയിലെ ശിവസേനാ-ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X