വൈപ്പിനില്‍ നാരായണഗുരുപ്രതിമ തകര്‍ത്തു
വൈപ്പിന്‍: ചെറായി ശ്രീനാരായണ മന്ദിരത്തിന് മുന്നിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഇതിനെ തുടര്‍ന്ന് വൈപ്പിന്‍ ദ്വീപില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
പ്രതിമയുടെ ചുറ്റുമുള്ള ചില്ലുകൂടാരം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. പ്രതിമയ്ക്ക് സാരമായ കേട്പാട് സംഭവിച്ചിട്ടുണ്ട്.
വൈപ്പിന്‍ ദ്വീപിലെ ചെറായി, മുമ്പനം, വടക്കേകര, നായരമ്പലം, എടവങ്കാട്, ഞാറയ്ക്കല്‍, മുരിക്കുംപാടം എന്നീ പ്രദേശങ്ങളിലെ കടകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല.
ദ്വീപില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications