ഹൈക്കോടതിയെ സമീപിക്കുമെന്ന് കെജെയു
തിരുവനന്തപുരം: സൂര്യാ ടിവി ജീവനക്കാരെ പൊലീസ് പീഡിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള ജേര്‍ണലിസ്റ്സ് യൂണിയന്‍ (കെ ജെ യു ) അറിയിച്ചു.
336 കോടിയുടെ ഹവാല ഇടപാടില്‍ വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് രേഖയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സൂര്യ ടിവിയെ ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ ജെ യു പ്രസിഡന്റ് റോയ് മാത്യു ആരോപിച്ചു.
ഇക്കാര്യം ചില മുഖ്യധാരാപത്രങ്ങളും ടിവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സൂര്യാ ടിവിയ്ക്കെതിരെ മാത്രം നടപടിയുണ്ടായത് സര്‍ക്കാരിന് മാത്രം അറിയാവുന്ന കാരണങ്ങളാലാവണം.
ബലം പ്രയോഗിച്ച് കുറ്റസമ്മതം നടത്തുന്നതിനായി സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ ക്രൈം ബ്രാഞ്ച് അറസ്റ് ചെയ്യാനും പീഡിപ്പിക്കാനും സാധ്യതയുണ്ടെന്ന് കെ ജെ യു ഭയപ്പെടുന്നെന്ന് റോയ് മാത്യു പറഞ്ഞു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡി ജി പിയ്ക്കും കെ ജെ യു പരാതി അയച്ചിട്ടുണ്ട്.












Click it and Unblock the Notifications