കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാര്‍ : വീരപ്പന് 40 കോടി നല്കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കന്നട നടന്‍ രാജ്കുമാറിന്റെ മോചനത്തിനായി വീരപ്പന് 40 കോടി നല്കിയതായി വെളിപ്പെടുത്തല്‍. തമിഴ്നാട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം ജൂലായ് 17 ബുധനാഴ്ച വെളിപ്പെടുത്തിയത്.

രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്ചെയ്യപ്പെട്ട തമിഴ് വാരിക നക്കീരന്റെ റിപ്പോര്‍ട്ടറുടെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തമിഴ്നാട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ഇതില്‍ 10 കോടി നല്കിയത് രാജ്കുമാറിന്റെ മക്കളാണ്.

രാജ്കുമാറിന്റെയും മറ്റ് മൂന്നുപേരുടെയും മോചനത്തിന് വീരപ്പന് നല്കാനായി 40 കോടി രൂപ തുക നക്കീരന്‍ പത്രാധിപര്‍ ആര്‍.ആര്‍. ഗോപാലിന്റെ കൈവശമാണ് നല്കിയത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഗോപാലിനും ശിവസുബ്രഹ്മണ്യത്തിനും രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ അറസ്റ് ചെയ്തിട്ട് 60 ദിവസം കഴിഞ്ഞിട്ടും ശിവസുബ്രഹ്മണ്യത്തിനെതിരെ പൊലീസിന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ശിവസുബ്രഹ്മണ്യത്തിന്റെ അഭിഭാഷകന്‍ ആര്‍. മോഹന്‍ പറഞ്ഞു. രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകലുമായി ശിവസുബ്രഹ്മണ്യത്തിനോ ഗോപാലിനോ ബന്ധമില്ലെന്നും മോഹന്‍ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി രേഖപ്പെടുത്തണമെന്നും മോഹന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം കോടതി രേഖപ്പെടുത്തരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ജാമ്യാപേക്ഷയില്‍ ജൂലായ് 22ന് കോടതി വീണ്ടും വാദം കേള്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X