കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊപ്രാസംഭരണം സംബന്ധിച്ച് കൃഷിമന്ത്രി ഗൗരിയമ്മയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കൊപ്രാസംഭരണം വൈകുന്നതിനാല്‍ സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയിലെ കെ.പി. രാജേന്ദ്രനാണ് സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

അതേ സമയം സംസ്ഥാനത്തെ കൊപ്രാസംഭരണം ഫലപ്രദമല്ലെന്നും രാജേന്ദ്രന്‍ വിമര്‍ശിച്ചു. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിടിവും നാളികേര കര്‍ഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

കൊപ്രയ്ക്കുള്ള താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് ഇതിന് മറുപടിയായി ഗൗരിയമ്മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊപ്രാ സംഭരണത്തില്‍ കാലതാമസമുണ്ടായെന്നത് ശരിയാണ്. ഇടതുമുന്നണി ഭരിച്ചിരുന്ന 2000-2001 കാലത്ത് കൊപ്രസംഭരിക്കുന്ന സഹകരണസംഘങ്ങള്‍ നടത്തിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ വര്‍ഷം കൊപ്രാസംഭരണം വൈകിയത്. ഇത് മൂലം നാഫെഡ് 2001-2002ല്‍ കൊപ്രസംഭരിക്കാനുള്ള തുക സമയത്തിന് കൈമാറിയില്ല.

2001 മെയ് മാസത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഈ പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും 2001 ഒക്ടോബറില്‍ത്തന്നെ സംഭരണം തുടങ്ങുകയും ചെയ്തു. അന്നേരം അഴിമതിക്കാരായ സഹകരണസംഘങ്ങളെ ഒഴിവാക്കുകയും പുതിയ 126 സംഘങ്ങളെ സംഭരണാച്ചുമതല ഏല്പിക്കുകയും ചെയ്തു. എന്നിട്ടും 382 ടണ്‍ കൊപ്ര മാത്രമാണ് സംഭരിക്കാനായതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തിപോരാഞ്ഞ്, പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X