Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെര്‍ക്കളത്തിനെതിരെ അഴിമതിയാരോപണം

തിരുവനന്തപുരം : സ്ഥലം മാറ്റമടക്കമുളള കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ചെര്‍ക്കളം അബ്ദുളള ഒരു കോടി 38 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു.

മന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി ഷൗക്കത്ത് അലി തലസ്ഥാനത്ത് പണികഴിപ്പിക്കുന്ന 40 ലക്ഷത്തിന്റെ മണിമാളികയ്ക്കു പിന്നില്‍ ഈ അഴിമതിപ്പണമാണെന്ന് സി. പി. എമ്മിലെ എം. വി. ജയരാജന്‍ നിയമസഭയില്‍ ആരോപിച്ചു. ചെര്‍ക്കളം അബ്ദുളളയുടെ ബിനാമി മാത്രമാണ് ഷൗക്കത്ത് അലി. ആരോപണങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോക്കും നടത്തി.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഫോട്ടോ ജയരാജന്‍ സഭയില്‍ ഹാജരാക്കി. സ്ഥലംമാറ്റങ്ങള്‍ മുഖേനെ 50 ലക്ഷം രൂപയും വിവിധ സ്റേകള്‍ അനുവദിച്ചതിന് 88 ലക്ഷം രൂപയും മന്ത്രി പലരില്‍ നിന്നും കൈപ്പറ്റിയെന്ന് ജയരാജന്‍ ആരോപിച്ചു. മുംബൈ മാഹിം ചര്‍ച്ചിനടുത്ത് 2.10 കോടി രൂപ വിലമതിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ മന്ത്രിയുടെ ബിനാമിയുടെ പേരിലുണ്ട്. ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും ജയരാജന്‍ പറഞ്ഞു.

ചെര്‍ക്കളത്തിന്റെ മകന്‍ നാസര്‍, കാസര്‍കോട്ട് ആരംഭിക്കുന്ന സി. എച്ച്. മുഹമ്മദ് കോയ സ്മാരക സയന്‍സ് ആന്റ് ടെക്നോളജി കോളെജിന്റെ മൂലധനവും കോഴപ്പണമാണ്. മൂന്നു കോടിയാണ് ഈ കോളെജിന്റെ നിക്ഷേപം.

എന്നാല്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്നും ജയരാജന്‍ അടക്കം സ്ഥലം മാറ്റങ്ങള്‍ക്ക് ശിപാര്‍ശയുമായി വന്നിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ മറ്റാരോപണങ്ങള്‍ക്ക് മന്ത്രിയില്‍ നിന്നും മറുപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+