Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്വകാര്യവല്ക്കരണം ഇല്ല : മന്ത്രി

തിരുവനന്തപുരം : കേന്ദ്രം ചെയ്യുന്നതുപോലെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാന്‍ പദ്ധതിയില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ജൂലായ് 17 ബുധനാഴ്ച നിയമസഭയെ അറിയിച്ചു.

നഷ്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി പുനസംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുന സംഘടിപ്പിക്കുമ്പോഴും അവയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

എം. വി. ജയരാജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുദ്ദേശ്യവും സര്‍ക്കാരിനില്ല. എന്നാല്‍ സ്വയം വിരമിക്കല്‍ അടക്കമുളള പല നടപടികളും പുനസംഘടനയുടെ ഭാഗമായി കൈക്കൊളളും. വ്യവസായ പരിഷ്ക്കാര സമിതി നല്‍കിയ സമീപന രേഖയനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആസൂത്രണ ബോര്‍ഡും മന്ത്രിസഭയും അംഗീകരിച്ച ശേഷമേ സമീപന രേഖ നടപ്പാക്കൂ. ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് എം. വി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+