Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംഒയെ തടഞ്ഞു, ഇന്റര്‍വ്യൂ മുടക്കി

കോഴിക്കോട് : താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ കോഴിക്കോട് ഡിഎംഒ ഓഫീസില്‍ നടക്കാനിരുന്ന ഇന്റര്‍വ്യൂ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു.

ഡിവൈഎഫ്ഐക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍വ്യൂ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പിഎസ്സി റാങ്ക് ലിസ്റ് നിലനില്‍ക്കെ താല്‍ക്കാലികക്കാരെ നിയമിക്കാനുളള നീക്കത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ തടസപ്പെടുത്തിയ ഇവര്‍ ഡിഎംഒ ഓഫീസ് അടിച്ചു തകര്‍ത്തു.

കഴിഞ്ഞ ദിവസത്തെ അക്രമങ്ങളെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഓഫീസിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ നടത്താനെത്തിയ ഡിഎംഒ വിമല്‍രാജിനെയും സംഘത്തെയും അതിരാവിലെ തന്നെ ഓഫീസിനു മുന്നില്‍ ഉപരോധം തീര്‍ത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവര്‍ക്ക് ഓഫീസില്‍ കടക്കാനായില്ല.

തുടര്‍ന്ന് ഇന്റര്‍വ്യൂ മാറ്റി വച്ചതായി ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. ഇന്റര്‍വ്യൂ നടത്തിയാല്‍ ഡിഎംഒയ്ക്ക് ജീവഹാനിയുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത് മാറ്റിവച്ചതെന്ന് കളക്ടര്‍ അറിയിച്ചു.

പിഎസ്സി, എംപ്ലോയ്മെന്റ് ലിസ്റുകള്‍ നിലനില്‍ക്കെ താല്‍ക്കാലികക്കാരെ നിയമിക്കാനുളള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+