എസ്മ ആറാം വകുപ്പ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരളസര്‍ക്കാരിന്റെ എസ്മയിലെ ആറാംവകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ജി. ശിവരാജനും അംഗങ്ങളായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ജൂലായ് 17 ബുധനാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.
എസ്മ പ്രകാരം അറസ്റുചെയ്യപ്പെട്ട ജീവനക്കാരന് ജാമ്യം അനുവദിക്കുന്നതില്‍ നിന്നും എസ്മയിലെ ആറാം വകുപ്പ് കോടതിയെ വിലക്കുന്നു. ഈയിടെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നടന്നപ്പോള്‍ എസ്മ പ്രകാരം അറസ്റ് ചെയ്ത ജീവനക്കാരെ രണ്ടുമാസം വരെ ജാമ്യം നല്കാതെ ജയിലില്‍ ഇട്ടിരുന്നു. എന്നാല്‍ ഈ ആറാം വകുപ്പ് ഭരണാഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് എസ്മയിലെ ആറാംവകുപ്പ്. ഈ വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ഏതാനും മനുഷ്യാവകാശ സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആറാംവകുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.












Click it and Unblock the Notifications