Get Updates
Get notified of breaking news, exclusive insights, and must-see stories!

20 ലക്ഷത്തിന്റെ ഹാഷിഷ് ഓയില്‍ പിടിച്ചു

തിരുവനന്തപുരം: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ കഞ്ചാവ്വേട്ടയില്‍ 1925 കിലോഗ്രാം വരുന്ന വീര്യംകൂടിയ ഹാഷിഷ് ഓയില്‍ പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 20 ലക്ഷം രൂപ വില വരും.

തിരുവനന്തപുരം നഗരത്തില്‍ കേശവദാസപുരത്ത് നടത്തിയ തിരച്ചിലിലാണ് രണ്ട് ചെറുപ്പക്കാരില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. രണ്ടു പേരും ജുഡീഷ്യല്‍ കസ്റഡിയിലാണ്. ഈ വര്‍ഷം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഒരു കോടിയുടെ ഹെറോയിനും 30 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലും പിടികൂടിയതായും അധികൃതര്‍ പറഞ്ഞു.

ഈയിടെ കേരളത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ഹാഷിഷ് ഓയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പറയുന്നു. നേരത്തെ ഇടുക്കിയില്‍ നിന്നും കൊടൈക്കനാല്‍ വഴി പുറത്തേക്കാണ് ഹാഷിഷ് ഓയില്‍ ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെ ഇതിന് നല്ല വിപണിയുണ്ട്. കോളെജുകളും കടല്‍ത്തീരം, റെയില്‍ പാതയോരം എന്നിവിടങ്ങളും ആണ് ഹാഷിഷ് ഓയിലിന്റെ വില്പനകേന്ദ്രം.

ഗോവയില്‍ നിന്നും കേരളത്തിലെത്തുന്ന ബ്രൗണ്‍ ഷുഗറിലും ഹെറോയിനിലും നാട്ടുകാര്‍ ധാരളമായി ഗോതമ്പുപൊടിയും സോപ്പുപൊടിയും ചേര്‍ത്താണ് വില്ക്കുന്നതെന്ന് പറയുന്നു. ഇതിനാലാണ് ഇപ്പോള്‍ മായമില്ലാത്ത ഹാഷിഷ് ഓയിലിനോട് കേരളം കൂടുതല്‍ താല്പര്യം കാണിക്കുന്നത്.

കഞ്ചാവിന്റെ പൂവും കായും വാറ്റിയാണ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നത്. ഇത് കുറുക്കിയാല്‍ ഹാഷിഷ് ആകും. കഞ്ചാവ് ചെടിയുടെ ഏറ്റവും പ്രധാനഭാഗമാണ് പൂവും കായും. ഹെറോയിന് കിലോയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയാണ് വിലയെങ്കില്‍ ഹാഷിഷ് ഓയിലിന് 15 ലക്ഷമേ വിലയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+