കരുണാകരന്‍ വീണ്ടും വെടിപൊട്ടിക്കുന്നു
തൃശൂര്‍: ഒരിടക്കാലത്തെ മൗനത്തിന് ശേഷം വീണ്ടും ആന്റണിയ്ക്കെതിരെ കരുണാകരന്‍ വാളോങ്ങുന്നു. ജൂലായ് 17 ബുധനാഴ്ച തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരുണാകരന്‍ യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചത്.
യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു പുന:സംഘടനകളില്‍ ന്യൂനപക്ഷമുസ്ലിം സമുദായത്തിന് വേണ്ടത്ര പ്രാധാന്യം നല്കിയില്ലെന്ന് കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് എല്ലാ സമുദായവും സുരക്ഷിതരാണെന്ന് വരുത്തേണ്ടതുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി, യുഡിഎഫ് ഉന്നതാധികാരസമിതി അധ്യക്ഷന്‍ സ്ഥാനങ്ങളെല്ലാം ഒരു പ്രത്യേകസമുദായം കയ്യാളുകയാണെന്നും കരുണാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications