പണിയെടുത്തില്ലെങ്കില്‍ പിരിച്ചു വിടും
തിരുവനന്തപുരം : കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി ബോര്‍ഡിലെ സിവില്‍ വിഭാഗത്തെ പിരിച്ചു വിടുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.
ബോര്‍ഡിലെ സിവില്‍ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയും നിരുത്തരവാദപരമായ പെരുമാറ്റവും അവരുടെ യോഗത്തില്‍ തുറന്നു പറയുകയാണ് താന്‍ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ബോര്‍ഡിന് വേണ്ട.
ബിനോയ് വിശ്വത്തിന്റെ സബ്മിഷന് ജൂലായ് 17 ബുധനാഴ്ച നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
50 ദിവസത്തേയ്ക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള വെളളം അണക്കെട്ടുകളിലുണ്ടെന്നും വൈദ്യുതി ഉല്‍പാദനത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications