അബ്കാരി കേസ് പ്രതികളെ കസ്റഡിയിലെടുക്കും
തിരുവനന്തപുരം: അബ്കാരി കേസുകളില്‍ പ്രതികളായവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റഡിയിലെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഓണക്കാലത്തെ വ്യാജമദ്യവില്പന തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ നടപടി. ഓണക്കാലത്ത് വിതരണം ചെയ്യാന്‍ വന്‍തോതില്‍ വ്യാജമദ്യം കേരളത്തിലേക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ടുള്ളതിനാലാണ് ഈ മുന്‍കരുതല്‍ നടപടി.
ഇതുപ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷമായി അബ്കാരികേസുകളില്‍ പ്രതികളായവരെ മുഴുവന്‍ കസ്റഡിയിലെടുക്കും. കേസുകള്‍ പരിശോധിച്ച് രണ്ടോ അതിലധികമോ കേസുകളില്‍ പ്രതികളായവരെ കണ്ടുപിടിക്കും.
ആര്‍ഡിഒയ്ക്കു മുന്നില്‍ ഹാജരായി മുദ്രപത്രത്തില്‍ ബോണ്ട് ഒപ്പിടാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയയ്ക്കും. അത് അനുസരിക്കാത്തവര്‍ക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിക്കും. വ്യാജമദ്യ നിര്‍മ്മാണത്തിലോ, വിതരണത്തിലോ ഏര്‍പ്പെടില്ലെന്ന ഉപാധികളോടെയുള്ള ബോണ്ടിലാണ് ഒപ്പുവയ്ക്കേണ്ടത്. ബോണ്ട് തുക ആര്‍ഡിഒയ്ക്ക് നിശ്ചയിക്കാം. ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നവരെയും അറസ്റ് ചെയ്യും. ആഗസ്ത് ആറ് മുതല്‍ 26 വരെ കേരളത്തിലുടനീളം കര്‍ശനമായി വ്യാജമദ്യവേട്ട നടത്താനും എക്സൈസ് വകുപ്പ് പരിപാടിയിട്ടിട്ടുണ്ട്.












Click it and Unblock the Notifications