അഡ്വൈസ് മെമ്മോ കിട്ടിയവരെ നിയമിക്കണം
കൊച്ചി : പി. എസ്. സിയുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കാത്തവരെ ഒരുമാസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇതു സംബന്ധിച്ച് സമര്‍പ്പിച്ച 12 ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ ഉത്തരവ്. താല്‍ക്കാലികമായി നിയമിക്കാനാണ് ഉത്തരവ്.
സാമ്പത്തിക ബാധ്യത മൂലം അധിക ജീവനക്കാരെ വിവിധ വകുപ്പുകളിലേയ്ക്ക് പുനര്‍വിന്യസിക്കുകയാണെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് താല്‍ക്കാലിക നിയമനത്തിന് ഉത്തരവ് നല്‍കിയത്. നിയമനത്തിനു ശേഷം ആവശ്യമില്ലെന്നു കണ്ടാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പിരിച്ചു വിടാമെന്നും കോടതി അഭിപ്രായപ്പെട്ടു.
2002 സെപ്തംബറില്‍ പുനര്‍വിന്യാസം പൂര്‍ത്തിയാകുമെന്നും അതിനുശേഷം പുതിയ നിയമനം വേണോ എന്ന് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വിവരം പി. എസ്. സിയെ അറിയിക്കേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു.
നിയമനം കിട്ടിയ ശേഷം പിരിച്ചു വിടുന്നവര്‍ക്ക് ഒഴിവു തീര്‍ച്ചപ്പെടുത്തിയ ശേഷം പുനര്‍ നിയമനം ലഭിക്കും. ശേഷിക്കുന്നവരെ ഭാവിയിലെ ഒഴിവുകളില്‍ പരിഗണിക്കും. ഇവരുടെ നിയമനം പൂര്‍ത്തിയായ ശേഷമേ മറ്റ് ഏജന്‍സികള്‍ വഴിയോ നേരിട്ടോ നിയമനം പാടുളളൂ എന്നും കോടതി വിധിച്ചു.












Click it and Unblock the Notifications