സ്വകാര്യ ആശുപത്രി തല്ലിത്തകര്‍ത്തു
പത്തനംതിട്ട : കാലു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം സ്വകാര്യ ആശുപത്രി അടിച്ചു തകര്‍ത്തു.
പത്തനംതിട്ട പൂങ്കാവ് കോണ്‍വെന്റ് ആശുപത്രിയാണ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജൂലായ് 17 ബുധനാഴ്ച തല്ലിത്തകര്‍ത്തത്.
പൂങ്കാവ് വാഴവട്ടത്ത് ഷാജിയുടെ ഭാര്യ ലിജിയാണ് മരിച്ചത്. കാലു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മരുന്ന് അമിതമായി കുത്തിവച്ചതുമൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം രോഗി മരിച്ച സംഭവം ഇതിനു മുമ്പും ഈ ആശുപത്രിയിലുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications