Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമായണമാസം തുടങ്ങി

തിരുവനന്തപുരം: വറുതിയുടെ മാസമായ കര്‍ക്കിടകത്തില്‍ രാമകഥയുടെ പുണ്യം നിറയ്ക്കുന്ന രാമായണമാസത്തില്‍ കേരളത്തിലെല്ലായിടത്തും രാമായണപാരായണം നടന്നു. ഇനി 31 ദിവസം രാമായണപാരായണത്തിന്റെ പുണ്യദിനങ്ങളാണ്.

വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനില്ക്കുന്ന രാമായണപാരായണം നടക്കും. രാപ്പകലുകളെ രാമകഥയാല്‍ മലയാളികള്‍ ധന്യമാക്കുന്ന സുകൃതമാസമാണിത്.

പട്ടിണിയുടെയും സാമ്പത്തികഞെരുക്കത്തിന്റെയും മാസമായതിനാല്‍ മലയാള വര്‍ഷത്തിന്റെ ഒടുവിലത്തെ മാസമായ കര്‍ക്കിടകമാസത്തെ പഞ്ഞകര്‍ക്കിടകം എന്നാണ് പഴമക്കാര്‍ വിലയിരുത്തുന്നത്. ഈ മാസത്തില്‍ രാമായണം വായിക്കുന്നത് രോഗത്തില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നുമുള്ള രക്ഷയായി മലയാളികള്‍ കരുതുന്നു.

കേരളത്തില്‍ രാമായണത്തിന്റെ കാവ്യപരിഭാഷയായ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണ് കൂടുതല്‍ പേരും പാരായണത്തിനായി ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+