ഐടി വരുമാനം 48,000 കോടി
ദില്ലി: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യ വിവരസാങ്കേതിവിദ്യാരംഗത്ത് 48,000 കോടിയുടെ വരുമാനം നേടി. 2000-2001 വര്‍ഷത്തില്‍ വെറും 37,760 കോടി മാത്രമായിരുന്നു വരുമാനം. ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം 27 ശതമാനം വളര്‍ച്ച കൈവരിച്ചതായും നാസ്കോം വാര്‍ഷിക സര്‍വേ വെളിപ്പെടുത്തുന്നു.
2001-2002 ല്‍ നേടിയ 48,000 കോടിയില്‍ 36,500 കോടിയും സോഫ്റ്റ്വെയര്‍ കയറ്റുമതിയിലൂടെയാണ് നേടിയത്. ബാക്കി 11,500 കോടി ആഭ്യന്തര വിപണിയില്‍ നിന്നും നേടി.
ഈ സാമ്പത്തികവര്‍ഷം 60,700 കോടി വരുമാനമാണ് നാസ്കോം ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ വ്യവസായത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിന്നുള്ള ഐടി വരുമാനം 13,200 കോടിയാണ് നാസ്കോം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications