Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്‍ കലാം രാഷ്ട്രപതി

ദില്ലി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പിന്‍ഗാമിയായി എ.പി. ജെ. അബ്ദുള്‍ കലാം തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 18 വ്യാഴാഴ്ച രാഷ്ട്രപതിതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ലക്ഷ്മി സെഗാളിനെ ബഹുദൂരം പിന്നിലാക്കി അബ്ദുള്‍ കലാം തിരഞ്ഞെടുക്കപ്പെട്ടു.

കലാം ഏതാണ്ട് 90 ശതമാനം വോട്ടുകളും സ്വന്തമാക്കി. കലാമിന് 4,152 വോട്ടുകള്‍ ലഭിച്ചു. കലാമിന്റെ വോട്ടുകളുടെ മൂല്യം 9,22, 884 ആണ്. എതിര്‍സ്ഥാനാര്‍ത്ഥി ലക്ഷ്മിയ്ക്ക് 4,59 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവര്‍ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,07,366 വരും. ഇടതുപക്ഷത്തിന്റെ മാത്രം പിന്തുണയോടെ മത്സരിക്കുന്ന ലക്ഷ്മി സെഗാള്‍ തോല്ക്കുമെന്നുറപ്പായിരുന്നു. എങ്കിലും ഇടതുപക്ഷം കലാമിനെതിരെ ലക്ഷ്മി സെഗാളിനെ നിര്‍ത്തി തത്വാധിഷ്ഠിതമത്സരം നടത്തുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ശേഷമാണ് എന്‍ഡിഎ കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യം ഉപരാഷ്ട്രപതി കൃഷന്‍കാന്തിനെയും പിന്നീട് ഡോ. പി. സി. അലക്സാണ്ടറെയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച എന്‍ഡിഎ ഒടുവില്‍ കലാമിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കലാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ എന്‍ഡിഎയ്ക്ക് നേടാനായി.

രാഷ്ട്രീയപരിചയമില്ലാത്ത, ഒരു ശാസ്ത്രജ്ഞന്റെ കൈകള്‍ക്ക് ഭരണനയതന്ത്രജ്ഞത വഴങ്ങുമോ എന്നാണ് ഇനി രാഷ്ട്രം ഉറ്റുനോക്കുക.

ശാസ്ത്രം പഠിച്ച തനിക്ക് രാഷ്ട്രപതിയുടെ നയതന്ത്രജ്ഞതയും പഠിച്ചെടുക്കാവുന്നതേയുള്ളൂ എന്ന കലാമിന്റെ വാക്കുകള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആണവസ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ശാസ്ത്രജ്ഞന്റെ രാഷ്ട്രപതിയിലേക്കുള്ള മുഖംമാറ്റത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

ഇപ്പോഴത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കും. തൊട്ടടുത്ത ദിവസം കലാം ഇന്ത്യയുടെ 12ാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേല്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+