കാവേരി വെള്ളം വിട്ടുകൊടുക്കില്ല: കര്‍ണാടക
ബാംഗ്ലൂര്‍: തമിഴ്നാടിന് കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന് കര്‍ണാടകം തീരുമാനിച്ചു.
കാവേരിവെള്ളം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്.
നാല് ജലസംഭരണികളിലായി 15.14 ടി എം സി വെള്ളം മാത്രമേയുള്ളൂവെന്നും കഴിഞ്ഞ വര്‍ഷം 52.84 ടി എം സിയായിരുന്നുവെന്നും ഇത്തവണ കര്‍ണാടകത്തിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാതെ പോവുമെന്നതിനാല്‍ വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാടിന് പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ നല്‍കുകയും വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.












Click it and Unblock the Notifications