മുടി മുറിയ്ക്കൂ: കലാമിനോട് വോട്ടര്‍
ദില്ലി: മുടി മുറിച്ചാല്‍ കലാം കൂടുതല്‍ സുന്ദരനാകുമെന്ന് വോട്ടറുടെ ഉപദേശം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടുകളെണ്ണിയപ്പോഴാണ് അസാധുവായ ചില ബാലറ്റ് പേപ്പറുകളില്‍ ഇത്തരം നര്‍മ്മം വിതറുന്ന കുറിപ്പുകള്‍ കണ്ടത്. വോട്ടര്‍മാര്‍ പേന ഉപയോഗിച്ചാണ് ബാലറ്റ് പേപ്പറുകളില്‍ നിര്‍ദേശങ്ങള്‍ എഴുതിയിരിക്കുന്നത്.
ലക്ഷ്മീ സെഗാളിനോട് 20 വര്‍ഷം മുമ്പ് മത്സരിക്കേണ്ടതായിരുന്നുവെന്നാണ് അസാധുവായ ഒരു ബാലറ്റ് പേപ്പറില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു ബാലറ്റ് പേപ്പറില്‍ മറാത്തിയില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്: ഒന്നുകില്‍ കലാം മുടി മുറിയ്ക്കണം അല്ലെങ്കില്‍ പ്രധാനമന്ത്രി മുടി നീട്ടി വളര്‍ത്തണം.
പാര്‍ലമെന്റ്കാര്യമന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം പറഞ്ഞത്. ആകെ വോട്ടുകളില്‍ 174 വോട്ടുകള്‍ അസാധുവായിട്ടുണ്ട്. ഇതില്‍ 42 എണ്ണം എംപിമാരുടേതാണ്.












Click it and Unblock the Notifications