Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ കാഴ്ചപ്പാട് മാറണം: കലാം

ദില്ലി: ഇന്ത്യയുടെ കാഴ്ചപ്പാട് മാറിയാലേ ഒരു വികസിത രാഷ്ട്രമായി മാറാന്‍ കഴിയൂ എന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചശേഷം അദ്ദേഹം ജൂലായ് 18 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഒരു വികസിത രാഷ്ട്രമായി മാറാന്‍ ഇന്ത്യയ്ക്ക് ഒരു രണ്ടാം കാഴ്ചപ്പാട് ആവശ്യമാണെന്നും കലാം പറഞ്ഞു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്റെ സ്നേഹിതര്‍ക്കും അച്ഛനമ്മമാര്‍ക്കും ഗുരുനാഥന്മാര്‍ക്കും പ്രൊഫ. വിക്രം സാരാഭായ്, പ്രൊഫ. സതീഷ് ധവാന്‍, പ്രൊഫ. ബ്രഹ്മ പ്രകാശ് എന്നീ മൂന്നു പ്രൊഫസര്‍മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. - വികാരാധീനനായി കലാം പറഞ്ഞു.

രാഷ്ട്രീയവുമായി കുറെക്കാലമായി ബന്ധമില്ലല്ലോ എന്ന ചോദ്യത്തിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ആണവപദ്ധതിയായാലും ഉപഗ്രഹ വിക്ഷേപണവാഹനപദ്ധതിയായാലും 1982 മുതല്‍ സര്‍ക്കാരുമായി നേരിട്ട് പ്രവര്‍ത്തിച്ചുവരികയാണ് ഞാന്‍. രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തില്ലായിരുന്നെങ്കില്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തില്ലായിരുന്നു.- അദ്ദേഹം പറഞ്ഞു.

എതിര്‍സ്ഥാനാര്‍ത്ഥി ലക്ഷ്മി സെഗാളും ഇടതുപക്ഷവും നടത്തിയ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ശത്രുക്കളിലെന്നായിരുന്നു കലാമിന്റെ മറുപടി. അവരെല്ലാം ഇന്ത്യക്കാരാണ്. അവരെല്ലാവരും ഇന്ത്യ വളരണമെന്ന് മോഹിക്കുന്നവരാണ്. - കലാം പറഞ്ഞു.

ഒരു നിഷ്പക്ഷ രാഷ്ട്രപതിയായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങിനെ ഒന്നില്ലെന്ന് കലാം പറഞ്ഞു. രാഷ്ട്രപതി എന്നാല്‍ രാഷ്ട്രപതിയാണ്. അല്ലാതെ നിഷ്പക്ഷ രാഷ്ട്രപതി എന്നൊന്നില്ല. - കലാം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+