കത്തിയുമായി യുവതി പാര്‍ലമെന്റില്‍
ദില്ലി : കത്തിയുമായി പാര്‍ലമെന്റ് ഹൗസിനുളളില്‍ കടക്കാന്‍ ശ്രമിച്ച യുവതി പൊലീസ് പിടിയില്‍.
കത്തിയുമായി വന്ന യുവതിയെ വാച്ച് ആന്റ് വാര്‍ഡാണ് പിടിയിലാക്കിയത്. സുനിത എന്നാണ് ഇവരുടെ പേര്. കയ്യിലുളള കത്തി എന്തിനു വേണ്ടിയാണെന്ന് വിശദീകരിക്കാന്‍ സുനിതയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരെ പൊലീസിനെ ഏല്‍പ്പിച്ചു.
കര്‍ണാടക സ്വദേശിയാണ് സുനിത. ഒരു എംപി നല്കിയ പാസുമായാണ് ഇവര്‍ പാര്‍ലമെന്റിലെത്തിയത്. ഡിസംബര്‍ 13ന്റെ ഭീകരാക്രമണത്തിനു ശേഷം പാര്‍ലമെന്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications