നടന്‍ അജിത്തിന്റെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: തമിഴ്നടന്മാരായ അജിത്, പ്രശാന്ത് എന്നിവരുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ജൂലായ് 17ബുധനാഴ്ചയായിരുന്നു റെയ്ഡ്.
ഇവര്‍ സ്വത്തുക്കള്‍ വാങ്ങിയതിന്റെ ഏതാനും രേഖകളും പിടിച്ചെടുത്തതായി പറയുന്നു. നടന്മാരെ ഉദ്യോഗസ്ഥര്‍ ഏറെ നേരം ചോദ്യം ചെയ്തതായും സിനിമാവൃത്തങ്ങള്‍ പറയുന്നു.
പുതിയൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി എംജിആറിന്റെ പേരില്‍ സ്ഥാപിച്ച തറമണി സിനിമാ സിറ്റിയിലേക്ക് പോകാനിരിക്കുകയായിരുന്നു അജിത്. എന്നാല്‍ റെയ്ഡിനെത്തുടര്‍ന്ന് അജിത് ഷൂട്ടിംഗിന് പോയില്ല. മലയാളം നടിയായിരുന്ന ശാലിനിയുടെ ഭര്‍ത്താവ് കൂടിയാണ് അജിത്.
ഇയിടെ സിനിമാഭിനയത്തോടൊപ്പം വിദേശത്ത് താരനിശ സംഘടിപ്പിക്കുന്ന ബിസിനസ്സില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു പ്രശാന്ത്. അദ്ദേഹം വിദേശത്ത് സംഘടിപ്പിച്ച താരനിശയുടെ ചില രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. താരനിശയിലെ വരുമാനത്തെക്കുറിച്ചും മറ്റും ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിഞ്ഞു.












Click it and Unblock the Notifications