ഷെഖാവത്തിനെ എതിര്‍ക്കാന്‍ ഷിന്‍ഡെ
ദില്ലി : എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഭൈറോണ്‍ സിംഗ് ഷെഖാവത്ത് നാമനിര്‍ദ്ദേശ പത്രിക നല്കി.
പ്രധാനമന്ത്രി വാജ്പേയിയാണ് ഷെഖാവത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉപപ്രധാനമന്ത്രി അദ്വാനി പിന്താങ്ങി. ആഗസ്റ് 12 നാണ് തിരഞ്ഞെടുപ്പ്.
വമ്പിച്ച ഭൂരിപക്ഷത്തോടെ താന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഷെഖാവത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്‍ഡിഎയ്ക്ക് പുറത്തുളളവരും തന്നെ പിന്താങ്ങുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, അതാരാണെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയാണ് ഷെഖാവത്ത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയാവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഷിഖാവത്തിനെതിരെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാണ് പ്രതിപക്ഷ ലക്ഷ്യം.
രണ്ടു പ്രാവശ്യം എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടുളള നേതാവാണ് ഷിന്‍ഡെ. മഹാരാഷ്ട്രയിലെ ഷോലാപൂരില്‍ നിന്നും രണ്ടാം വട്ടം പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരിക്കല്‍ രാജ്യസഭാ അംഗവുമായിട്ടുണ്ട്.
ഒട്ടേറെ തവണ മഹാരാഷ്ട്രാ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുളള ഷിന്‍ഡെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications