Get Updates
Get notified of breaking news, exclusive insights, and must-see stories!

കാള്‍ ഗേളുകളെപ്പറ്റി ചോദിക്കരുത്

ദില്ലി: തെഹല്‍ക്ക അന്വേഷണത്തിനുപയോഗിച്ച കാള്‍ ഗേളുകളെപ്പറ്റി ചോദ്യമരുതെന്ന് അഭിഭാഷകരോട് വെങ്കടസ്വാമി കമ്മീഷന്‍ വിലക്കി. തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന പ്രതിരോധ അഴിമതിയെപ്പറ്റി അന്വേഷിക്കുന്ന വെങ്കടസ്വാമി കമ്മീഷന്‍ ജൂലായ് 18 വ്യാഴാഴ്ചയാണ് ഇങ്ങിനെ ഒരു വിലക്ക് പുറപ്പെടുവിച്ചത്.

ക്രോസ് വിസ്താരത്തിനിടയില്‍ തെഹല്‍ക്ക ഉപയോഗിച്ച കാള്‍ ഗേളുകളുടെ സ്ഥലത്തെക്കുറിച്ചോ അവരെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളോ ചോദിക്കാന്‍ പാടില്ല- ജസ്റിസ് കെ. വെങ്കടസ്വാമി പറഞ്ഞു.

വിവിധ അഭിഭാഷകരുടെ വാദം കേട്ട ശേഷം കാള്‍ ഗേളുകളെ ഉപയോഗിച്ച രീതിയെപ്പറ്റിയോ അതിന്റെ കാരണത്തെക്കുറിച്ചോ ചോദ്യമാവാമെന്നും വെങ്കടസ്വാമി പറഞ്ഞു.

ക്രോസ് വിസ്താരത്തില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി, കമ്മീഷന്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, തെഹല്‍ക്കാ അഭിഭാഷകന്‍ കാവിന് ഗുലാത്തി, മുന്‍ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിന്റെ അഭിഭാഷകന്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+