Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പതിയിലെ മുടിയ്ക്ക് 19 കോടി

തിരുപ്പതി: കഴിഞ്ഞ വര്‍ഷം ശേഖരിച്ച തലമുടി വിറ്റഴിച്ചതിലൂടെ തിരുപ്പതിക്ഷത്രത്തിന് 19.07 കോടിയുടെ വരുമാനം. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും 2001-2002 വര്‍ഷത്തില്‍ തിരുപ്പതി സന്ദര്‍ശിച്ച ഭക്തരുടെ മുടിയാണ് 19.07 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റത്.

തിരുപ്പതിക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ പി. കൃഷ്ണയ്യ ജൂലായ് 18 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വൃദ്ധരും സ്ത്രീകളും കുട്ടികളുമായി ഓരോ വര്‍ഷവും ശരാശരി 60 ലക്ഷം പേരെങ്കിലും തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്യുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ തലമുടിമുറിയ്ക്കല്‍ കേന്ദ്രമായാണ് തിരുപ്പതി അറിയപ്പെടുന്നത്. കുന്നിന്‍മുകളിലുള്ള ക്ഷേത്രത്തില്‍ കയറുന്നതിന് മുന്‍പ് മുടി മുറിച്ചിരിക്കണമെന്നാണ് വിശ്വാസം.

തിരുപ്പതിയുടെ ചരിത്രത്തിലാദ്യമായി ഇക്കുറി ആഗോള ടെണ്ടര്‍ വഴിയാണ് മുടി വിറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+