എല്ലാം വേഗം കെട്ടടങ്ങുമെന്ന് ആന്റണി
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പൊട്ടിത്തെറികള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിയ്ക്കുമെന്ന് ആന്റണി.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ സംവിധാനമുണ്ടെന്നും ഈ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി നല്ല ബന്ധം തുടരുകയാണ്. സംഘടനയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ എല്ലാ പ്രശ്നങ്ങളിലും യോജിപ്പ് അസാദ്ധ്യമാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി. കെ. കരുണാകരനുമായി ഇനിയൊരു ഏറ്റുമുട്ടലിന് താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പ്രശ്നങ്ങളില്‍ കരുണാകരനുമായി ഇടഞ്ഞിട്ടുണ്ട്. പരസ്പരം പൊരുതിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തു പ്രകോപനമുണ്ടായാലും ഒരേറ്റുമുട്ടലിന് തയ്യാറല്ല ആന്റണി ആവര്‍ത്തിച്ചു വ്യക്തമാക്കി.












Click it and Unblock the Notifications