Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട കണക്ഷന് അധിക വാടക ഈടാക്കരുത്

തിരുവനന്തപുരം : ഇരട്ട കണക്ഷന് അധിക കേബിള്‍ വാടക ഈടാക്കുന്നതില്‍ നിന്നും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനെ ജില്ലാ കണ്‍സ്യൂമര്‍ ഫോറം തടഞ്ഞു.

മുന്‍കൂര്‍ നിക്ഷേപം നല്‍കി ഇരട്ട കണക്ഷനെടുത്തയാളില്‍ നിന്നും മാസവരിയ്ക്കൊപ്പം 50 രൂപ അധികം ഈടാക്കാനായിരുന്നു കേബിള്‍ കമ്പനിയുടെ നീക്കം. എന്നാല്‍ ഇത് കരാറിന് വിരുദ്ധമാണെന്ന പരാതിക്കാരന്റെ വാദം ഫോറം അംഗീകരിച്ചു.

വെളളയമ്പലം ക്രെസന്റ് ഗാര്‍ഡന്‍സില്‍ മുഹമ്മദ് ഫെയ്സലായിരുന്നു പരാതിക്കാരന്‍. ഇദ്ദേഹത്തിന് നിലവിലുളള കണക്ഷനു പുറമെ മറ്റൊരു മുറിയിലേയ്ക്കു കൂടി കേബിള്‍ ആവശ്യമായി വന്നു. 500 രൂപ നല്‍കി കണക്ഷനെടുക്കുകയും ചെയ്തു. എന്നാല്‍ മാസവാടക കൂടുതല്‍ നല്‍കില്ലെന്ന് അന്നു തന്നെ വ്യക്തമാക്കിയിരുന്നതായി ഫെയ്സല്‍ പറയുന്നു.

എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇദ്ദേഹത്തിന്റെ മാസവാടകയില്‍ 50 രൂപയുടെ വര്‍ദ്ധന വരുത്താന്‍ കേബിള്‍ കമ്പനി തീരുമാനിച്ചു. ഇതിനെതിരെയാണ് മുഹമ്മദ് ഫെയ്സല്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

എന്നാല്‍ ആവശ്യമെന്നു തോന്നിയാല്‍ അധികവാടക ഈടാക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇരട്ട കണക്ഷന്‍ നല്‍കിയതെന്ന് ഏഷ്യാനെറ്റ് സാറ്റ് കോം അധികൃതര്‍ വാദിച്ചു. കേബിള്‍ വിലയും മറ്റും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാടക കൂട്ടാതെ തരമില്ലെന്നായിരുന്നു അവരുടെ നിലപാട്.

എന്നാല്‍ യഥാര്‍ത്ഥ കരാറിന്റെ പകര്‍പ്പ് ഉപഭോക്താവിന് നല്‍കിയിട്ടില്ലെന്ന് ഫോറം കണ്ടെത്തി. കണക്ഷന്‍ നല്‍കുമ്പോള്‍ കരാറിന്റെ പകര്‍പ്പും ഉപഭോക്താവിന് നല്‍കണം. ആവശ്യമെന്നു കണ്ടാല്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് കരാറില്‍ പറയുന്നുണ്ടെങ്കില്‍ ഈ ചാര്‍ജ് വര്‍ദ്ധന നിയമപരമാകുമായിരുന്നു എന്ന് കോടതി വ്യക്തമാക്കി.

അതിനാല്‍ 50 രൂപ അധികമായി ഈടാക്കരുതെന്ന് ഏഷ്യാനെറ്റ് സാറ്റ് കോമിനോട് ആവശ്യപ്പെട്ടു. പരാതിക്കാരന് കോടതിച്ചെലവായി 500 രൂപ നല്‍കാനും ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+