Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം; അന്വേഷണം നടക്കുന്നു: മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പൊള്ളലേറ്റ് എത്തിയ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതായി പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന് വേണ്ടി മന്ത്രി ഹസ്സനാണ് ഇതു സംബന്ധിച്ച ബിനോയ് വിശ്വ(സിപിഐ)ത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനോട് ഹെഡ് നഴ്സിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ പൊള്ളിയ ശരീരം കഴുകാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ വിളിച്ചുകൊണ്ടുവന്നതാണ് യുവാവിനെയെന്നും തെളിഞ്ഞിട്ടുണ്ട്. - ഹസ്സന്‍ പറഞ്ഞു.

കേസില്‍ പ്രതിയായ യുവാവിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷിച്ച് വരികയാണെന്നും മന്ത്രി ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+