77ന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കണം
കൊച്ചി: 1977ജനവരി ഒന്നിന് ശേഷം സംസ്ഥാനത്തെ വനഭൂമി കൈയേറിയ മുഴുവന്‍ പേരെയും ഉടന്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവാങ്കുളം നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് -നല്‍കിയ ഹര്‍ജിയി പരിഗണിക്കവെ ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ത്തരവ് പുറപ്പെടുവിച്ചത്.
83ല്‍ വനംകയ്യേറ്റം സംബന്ധിച്ച മറ്റൊരു ഹര്‍ജി പരിഗണിക്കവെ 77ന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുകൊടുത്തിരുന്നതാണ്. ഇതു സംബന്ധിച്ച നടപടി ത്വരിതപ്പെടുത്തണമെന്നാണ് നിര്‍ദേശം.
അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് മാസം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇനി സപ്തംബര്‍ 17ന് പരിഗണിക്കും.












Click it and Unblock the Notifications