ഫാക്ട് ജീവനക്കാര്‍ തീവണ്ടി പിക്കറ്റ് ചെയ്തു
കൊച്ചി: ഫാക്ട് സ്വകാര്യവത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് ഫാക്ട് ജീവനക്കാര്‍ ജൂണ്‍ 18 വ്യാഴാഴ്ച തീവണ്ടി പിക്കറ്റ് ചെയ്തു. മണിക്കൂറുകളോളം എറണാകുളം-ആലുവ റൂട്ടില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു.
ഫാക്ട് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പിക്കറ്റിംഗില്‍ പങ്കെടുത്തു. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പിക്കറ്റിംഗ് സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി, ആലുവ, കളമശേരി എന്നീ നാല് റെയില്‍വെ സ്റേഷനുകളിലാണ് പിക്കറ്റിംഗ് നടന്നത്. തീവണ്ടി ഗതാഗതം തടസപ്പെട്ടത് യാത്രക്കാരെ വലച്ചു.












Click it and Unblock the Notifications