കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘാതത്തില്‍ നിന്ന് മുക്തയാകാതെ....

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുവതി ഇനിയും പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുപത്തിമൂന്നുകാരിയായ യുവതിയ്ക്ക് ഇപ്പോഴും സംസാരിക്കാന്‍ ആയാസമുണ്ട്.

യുവതിയുടെ ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മുഖം പൊള്ളലേറ്റ് വികൃതമായിരിക്കുകയാണ്. വയനാട് ജില്ലയിലെ പിന്നോക്കജാതിക്കാരിയായ യുവതി ഗുരുതരമായ രോഗം മൂലം വേദന സഹിക്കാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒരു ആശുപത്രി ജീവനക്കാരന്റെ മകനാണ് ശരീരത്തിലെ മുറിവുകള്‍ കഴുകി വൃത്തിയാക്കാമെന്ന് പറഞ്ഞ് കുളിമുറിയില്‍ കൊണ്ടുപോയി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മനുഷ്യാവകാശ കമ്മിഷന്‍ പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സുബ്രഹ്മണ്യനെ ഒരാഴ്ച ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊണ്ട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X