Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡര്‍ക്ക് കോഴിക്കോട്ട് വന്‍ സ്വീകരണം

കോഴിക്കോട് : ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട ലീഡര്‍ക്ക് കോഴിക്കോട്ട് ഹൃദ്യമായ സ്വീകരണം.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കരുണാകരന്റെ 84-ാം ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആഘോഷ പരിപാടികള്‍ മേഘാലയ ഗവര്‍ണര്‍ എം. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ലീഡര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ദേശീയ തലത്തില്‍ യോജിക്കേണ്ട സമയമാണിതെന്ന് മറുപടി പ്രസംഗത്തില്‍ കരുണാകരന്‍ അഭിപ്രായപ്പെട്ടു. ബിജെപി ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഇടതു കക്ഷികളുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാതൃകാ രാഷ്ട്രീയ നേതാവാണ് കരുണാകരനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം. എം. ജേക്കബ് അഭിപ്രായപ്പെട്ടു. കൂട്ടുകക്ഷി ഭരണത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ചത് കരുണാകരനാണ്. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്നവരെ കൂട്ടിക്കെട്ടിയാണ് ലീഡര്‍ ഇത് സാധിച്ചതെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി.

അനുയായികളുടെ ശക്തിയും ദൗര്‍ബല്യവുമാണ് ലീഡറെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യ മന്ത്രി പി. ശങ്കരന്‍ പറഞ്ഞു. നാനാവിഭാഗം ജനങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന യുവാക്കളുടെ പാഠപുസ്തകമാണ് കരുണാകരനെന്ന് എം. പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതാവ് ടി. ശിവദാസ മേനോന്‍, മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദ്. ബിജെപി നേതാവ് അഡ്വ. ശ്രീധരന്‍ പിളള, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+