ശബരിമലദര്‍ശനത്തിന് മോഹന്‍ലാല്‍
ശബരിമല: നടന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കര്‍ക്കടമാസപൂജകള്‍ക്കായി ജൂലായ് 16 ചൊവാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു മോഹന്‍ലാല്‍ ദര്‍ശനത്തിനെത്തിയത്. രാത്രി ശബരിമലയില്‍ തങ്ങിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ തൊഴുതുമടങ്ങുകയും ചെയ്തു.
അതീവരഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വീട്ടില്‍ നിന്നാണ് കെട്ട് നിറച്ചത്. ഇത് നാലാം തവണയാണ് മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശിക്കുന്നത്. ഒമ്പതുവര്‍ഷം മുമ്പായിരുന്നു മോഹന്‍ലാല്‍ അവസാനമായി ശബരിമലയില്‍ എത്തിയത്.
ശബരിമലയില്‍ നിന്ന് നേരെ താണ്ഡവം എന്ന ചിത്രത്തിന്റെ ഡബിംഗ് ജോലികള്‍ക്കാണ് മോഹന്‍ലാല്‍ പോയത്. ഡബിംഗിന് ശേഷം രണ്ടാഴ്ച പൂമുള്ളി മനയില്‍ പെരിങ്ങോട് വിജയന്റെ നേതൃത്വത്തില്‍ സുഖചികിത്സയ്ക്കായി ചെലവഴിക്കും.
ചലച്ചിത്ര നിര്‍മ്മാതാവ് കൃഷ്ണകുമാര്‍, വ്യവസായ പങ്കാളി രതീഷ്, ആന്റണി പെരുമ്പാവൂര്‍, റാം സിങ്കപ്പൂര്‍ എന്നിവരും ലാലിനൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications