ചികിത്സാ സഹായത്തില്‍ നിയന്ത്രണം: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു.
ജൂലായ് 18 വ്യാഴാഴ്ച കെ. സി. മുഹമ്മദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം പദ്ധതി തുക കൈമാറിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കള്ള് ഷാപ്പ്, ബാര്‍ എന്നിവയ്ക്ക് ആരാധാനലയങ്ങളും വിദ്യാഭ്യാസ സസ്ഥാപനങ്ങളുമായുള്ള ദൂരപരിധിയിലെ വിവേചനം ഇല്ലാതാക്കുന്ന കാര്യം പരിഗണിക്കും. കള്ള് ഷാപ്പുകള്‍ക്ക് 200 മീറ്ററും ബാറുകള്‍ക്ക് 400 മീറ്ററുമാണ് ഇപ്പോള്‍ ദൂരപരിധി.












Click it and Unblock the Notifications