തുണിമില്ലുകള്‍ക്ക് ബജറ്റ് സഹായം
തിരുവനന്തപുരം : സംസ്ഥാനത്തെ തുണി വ്യവസായത്തെ സംരക്ഷിക്കാന്‍ ബജറ്റില്‍ ഫണ്ട് വകയിരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ജൂലായ് 18 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.
തുണി വ്യവസായവും മില്ലുകളും നേരിടുളള പ്രതിസന്ധികളെക്കുറിച്ചുളള ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരുത്തിയുടെ ഉയര്‍ന്ന വിലയാണ് തുണി മില്ലുകള്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണം. രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്നമാണിത്. ഈ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസഹായരാണെന്നും മന്ത്രി പറഞ്ഞു.
തൃശൂരിലെ ചെറുകിട കര്‍ഷകര്‍ക്കു വേണ്ടിയുളള കേരള സാമൂഹ്യ ജലസേചന പദ്ധതി ഭൂഗര്‍ഭ ജല വകുപ്പ് പുനപരിശോധിയ്ക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് മറ്റൊരു ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അറിയിച്ചു.












Click it and Unblock the Notifications