പാകിസ്ഥാന്‍ തീവ്രവാദരാഷ്ട്രമല്ല: യുഎസ്
വാഷിംഗ്ടണ്‍: പാകിസ്ഥാനെ തീവ്രവാദരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎസ് തള്ളി. പാകിസ്ഥാന്‍ തീവ്രവാദരാഷ്ടമല്ലെന്നും തീവ്രവാദത്തിനെതിരെ അമേരിക്ക നടത്തുന്ന പോരാട്ടത്തിലെ പങ്കാളിയാണെന്നുമാണ് യുഎസിന്റെ വിശേഷണം.
യുഎസ് ആഭ്യന്തരവക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ ആണ് ജൂലായ് 17ബാധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. പാകിസ്ഥാനെ തീവ്രവാദരാഷ്ട്രങ്ങളുടെ ലിസ്റില്‍ പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ലോക്സഭയില്‍ ചൊവാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് ബൗച്ചറിന്റെ അഭിപ്രായപ്രകടനം.
പാകിസ്ഥാനെ തീവ്രവാദരാഷ്ട്രമായി പ്രഖ്യാപിച്ചാല്‍ മാത്രമേ അവര്‍ അവിടുത്തെ തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നടപടിയെടുക്കൂ എന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുഷാറഫ് പ്രതിജ്ഞയെടുത്തശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും ബൗച്ചര്‍ പറഞ്ഞു.
പാകിസ്ഥാനെ മാറ്റിയെടുക്കാന്‍ ചില കടുത്ത നടപടികള്‍ മുഷാറഫ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഈ യജ്ഞത്തില്‍ മുഷാറഫിനെ സഹായിക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും ബൗച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications