യു എസില്‍ സംയുക്തയെയും സംഘത്തെയും അറസ്റ് ചെയ്തു
ന്യൂയോര്‍ക്ക്: വിമാനറാഞ്ചികളെന്ന് സംശയിച്ച് ചലച്ചിത്ര നടി സംയുക്താ വര്‍മയെയും സംഘത്തെയും യുഎസ് പൊലീസ് അറസ്റ് ചെയ്തു. ആറ് മണിക്കൂര്‍ പൊലീസിന്റെ കസ്റഡിയിലായിരുന്ന ഇവരെ ചോദ്യം ചെയ്യലില്‍ നിരപരാധികളെന്ന് ബോധ്യമായതിന് ശേഷം വിട്ടയച്ചു.
സംയുക്താ വര്‍മയെ കൂടാതെ ഗായകന്‍ ബിജു നാരായണന്‍, ജയരാജ് വാര്യര്‍, സംയുക്താ വര്‍മയുടെ മാതാപിതാക്കള്‍, സഹോദരി എന്നിവരാണ് അറസ്റിലായത്. ആറംഗ ഇന്ത്യന്‍ സംഘത്തിന്റെ വിമാന റാഞ്ചല്‍ ശ്രമം പൊലീസ് പരാജയപ്പെടുത്തിയതായി ഫ്ലാഷ് ന്യൂസ് കൊടുത്ത സി എന്‍ എന്‍ അടക്കമുള്ള ചാനലുകള്‍ പൊലീസീന് പറ്റിയ അബദ്ധത്തെ പറ്റിയും പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 16 ചൊവാഴ്ച രാത്രി 11 മണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 10 മണി) ചിക്കാഗോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ ട്രാന്‍സ് വിമാനത്തില്‍ യാത്രക്കാരായിരുന്ന സംഘത്തെയാണ് റാഞ്ചികളെന്ന് സംശയിച്ച് അറസ്റ് ചെയ്തത്. ന്യൂയോര്‍ക്കില്‍ ഒരു പരിപാടി അവതരിപ്പിക്കാനായി പോവുകയായിരുന്നു സംഘം.
യാത്രക്കിടയില്‍ ജയരാജ് വാര്യര്‍ ബിജു നാരായണന് നേരെ എന്തോ ആംഗ്യം കാട്ടിയതാണ് പ്രശ്നമായത്. അടുത്തിരിക്കുകയായിരുന്ന സ്ത്രീയ്ക്ക് ഇവര്‍ റാഞ്ചികളാണെന്ന് സംശയം തോന്നി. ഉടനെ ഇവര്‍ തന്റെ സംശയം വിമാന ജീവനക്കാരെ അറിയിച്ചു.
പൈലറ്റ് ന്യൂയോര്‍ക്കിലെ ലഗ്വാഡിയ വിമാനത്താവളത്തിലേക്ക് വയര്‍ലസ് സന്ദേശം നല്‍കി. അറ്റ്ലാന്റാ നഗരത്തില്‍ നിന്നും പറന്നെത്തിയ രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലേക്ക് പോവുന്ന വിമാനത്തെ പിന്തുടരാന്‍ തുടങ്ങി.
രാത്രി ഒരു മണിയോടെ വിമാനം ലഗ്വാഡിയ വിമാനത്താവളത്തിലിറക്കി. തുടര്‍ന്ന് ആറ് പേരെയും പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. സംഘത്തിലുള്ളവര്‍ പറഞ്ഞെതാന്നും പൊലീസ് വിശ്വസിച്ചില്ല. ഒടുവില്‍ ന്യൂയോര്‍ക്കിലെ പരിപാടി സംബന്ധിച്ച് പത്രത്തില്‍ വന്ന പടവും ന്യൂയോര്‍ക്കിലെപരിപാടിയുടെ ടിക്കറ്റും കാണിച്ചതിന് ശേഷമാണ് സംഘത്തെ പൊലീസിന് സത്യം ബോധ്യമായത്. തുടര്‍ന്ന് ഇവരെ വിട്ടയച്ചു.


Click it and Unblock the Notifications