Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍വിഭവ കയറ്റുമതി കുറയുന്നു

കൊച്ചി: കടല്‍വിഭവകയറ്റുമതിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കുതിപ്പിന് ശേഷം വന്‍ തളര്‍ച്ച. 2002 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കൊച്ചിയില്‍ നിന്നുള്ള കടല്‍വിഭവ കയറ്റുമതിയില്‍ വന്‍ഇടിവാണ് സംഭവിച്ചത്. മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ)യുടെ കണക്ക് പ്രകാരം കയറ്റുമതിയില്‍ 3.63 ശതമാനം കുറഞ്ഞിരിക്കുകയാണ്.

അതേ സമയം അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ മാത്രം 17.47 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2001-2002 വര്‍ഷക്കാലത്ത് ആകെ 42,4470 ടണ്‍ കയറ്റുമതി ചെയ്തു. 5,967 കോടി ലഭിച്ചു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പിലത്തെ വര്‍ഷം കയറ്റുമതി 44,0473 ടണ്ണായിരുന്നു. വരുമാനം 6443.89 കോടി രൂപ.

ആഗോളമായ സാമ്പത്തികമാന്ദ്യമാണ് കയറ്റുമതിയിലെ തകര്‍ച്ചയ്ക്ക് കാരണം. ഇതിന് പുറമെ കേരളത്തിലെ കയറ്റുമതിയിലെ പ്രധാന ഇനമായ കടല്‍ച്ചെമ്മീന് അന്താരാഷ്ട്രവിപണിയില്‍ വില കുറഞ്ഞതും വരുമാനം കുറയാന്‍ കാരണമായി.

ഇക്കുറി യുഎസിലേക്കുള്ള കടല്‍വിഭവ കയറ്റുമതി കൂടി. യൂറോപ്യന്‍ യൂണിയില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലും വര്‍ധനയുണ്ട്. പക്ഷെ ഇന്ത്യയില്‍ നിന്നുള്ള കടല്‍വിഭവങ്ങളുടെ പ്രധാനകയറ്റുമതി വിപണികളായ ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍ വന്‍ഇടിവുണ്ടായി. കയറ്റുമതിയില്‍ ചെന്നൈയാണ് മുന്നില്‍. കൊച്ചി, വിശാഖപട്ടണം എന്നിവയാണ് തൊട്ടുപിറകില്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+