അമര്‍നാഥ് യാത്ര തുടങ്ങി
ജമ്മു: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവില്‍ ജൂലായ് 19 വെള്ളിയാഴ്ച രാവിലെ അമര്‍നാഥ് യാത്ര തുടങ്ങി.
തീവ്രവാദികളില്‍ നിന്നുള്ള ഭീഷണി ഇത്തവണ കൂടുതല്‍ ശക്തമാണെന്നതിനാലാണ് സുരക്ഷാ സന്നാഹങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിരിക്കുന്നത്. എല്ലാ കാമ്പിംഗ് കേന്ദ്രങ്ങളിലും പൊലീസിനെയും പാര മിലിട്ടറി സേനയെയും നിയോഗിച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ഥാടകരുടെ ആദ്യസംഘം വിശുദ്ധ ഗുഹയിലെത്തുന്നതിന് മൂന്ന് ദിവസമെടുക്കും.
ക്വാസിമാനഗറില്‍ 27 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമര്‍നാഥ് യാത്ര തീവ്രവാദ ഭീഷണിയുടെ നിഴലിലാണ്. തീവ്രവാദികള്‍ യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications